കലാഭവൻ മണിയുടെ മരണം: നുണപരിശോധനക്ക്​ തയാറെന്ന്​ സാബുവും ജാഫർ ഇടുക്കിയും

െകാച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട്​ ഏഴ്​ പേരെ നുണ പരിശോധനക്ക്​ വിധേയമാക്കും. കലാഭവൻ മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, സാബുമോൻ, സി.എ. അരുൺ, എം.ജി. വിപിൻ, ജോബി സെബാസ്​റ്റ്യൻ, കെ.സി. മുരുകൻ, അനിൽകുമാർ എന ്നിവരെയാണ്​ സി.ബി.​െഎ നുണ പരിശോധനക്ക്​ വിധേയമാക്കുക. ഇതി​​െൻറ ഭാഗമായി ഏഴ്​ പേരും വെള്ളിയാഴ്​ച എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ നേരിട്ട്​ ഹാജരായി പരിശോധനക്ക്​ സമ്മതം​ അറിയിച്ചു.

നേരത്തേ ഇവർ സമ്മ തപത്രം എഴുതി നൽകിയതി​​െൻറ അടിസ്​ഥാനത്തിൽ സി.ബി.​െഎ പരിശോധനക്ക്​ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ്​ കോടതി ഏഴ്​ പേർക്കും സമൻസ്​ അയച്ച്​ നിലപാട്​ അറിയാൻ വിളിച്ചുവരുത്തിയത്​. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞുകൊടുത്തശേഷം സമ്മതമാണോ എന്ന്​ കോടതി ഏഴ്​ പേരോടും ആരായുകയായിരുന്നു. ഇവർ സമ്മതം അറിയിച്ചതോടെ സി.ബി.​െഎയുടെ അപേക്ഷ വിധി പറയാനായി ഇൗമാസം 12ലേക്ക്​ മാറ്റി. 2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ ക​ണ്ടെത്തിയത്.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. കേന്ദ്ര-സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തി​​െൻറയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ആദ്യം കേസ്​ അന്വേഷിച്ച പൊലീസ്​ രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ചെന്നുള്ള മരണം എന്നീ സാധ്യതകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, മരണത്തിനിടയാക്കിയത് വലിയതോതില്‍ വിഷമദ്യം ഉള്ളില്‍ചെന്നത് മൂലമാണെന്നാണ് കണ്ടെത്തിയത്.

മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവരുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചത്. അന്വേഷണം ഏ​െറ്റടുത്ത്​ 20 മാസങ്ങൾക്ക്​ ശേഷമാണ്​ സി.ബി.​െഎ സുഹൃത്തുക്കളുടെ നുണ പരിശോധനക്ക്​ നടപടി ആരംഭിച്ചിരിക്കുന്നത്​. പരിശോധന എവിടെ നടത്തണമെന്ന കാര്യത്തിൽ കോടതി വിധി വന്നശേഷമാവും സി.ബി.​െഎ അന്തിമ തീരുമാനമെടുക്കുക.

Tags:    
News Summary - Kalabhavan mani death jafar idukki-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.