തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.െഎ സംഘം സംവിധായകൻ വിനയനിൽനിന്ന് മൊഴിയെടുത്തു. മണിയുടെ ജീവിതത്തെ ആധാരമാക്കി വിനയൻ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിൽ മണിയുടെ മരണത്തിലേക്ക് വഴിെവക്കുന്ന കാരണങ്ങൾ പറയുന്ന ക്ലൈമാക്സിനെ അടിസ്ഥാനപ്പെടുത്തിയാണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് മൊഴി രേഖപ്പെടുത്തിയത്.
കലാഭവൻ മണിയുടെ മരണത്തിൽ നിരവധി ദുരൂഹതകളാണ് ആരോപിക്കപ്പെട്ടിരുന്നത്. ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ അത് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈകോടതി നിർദേശാനുസരണം സി.ബി.െഎ കേസെടുത്തത്. സിനിമയിൽ മണിയുടെ മരണത്തെക്കുറിച്ച് പരാമർശിച്ച കാര്യങ്ങൾ ഭാവനയാണെന്നാണ് വിനയൻ മൊഴി നൽകിയത്. സത്യം പുറത്തുകൊണ്ടുവരേണ്ടത് സി.ബി.ഐയാണെന്നും വിനയൻ പറഞ്ഞു.
പക്ഷേ, മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മണിയുമായി നല്ല അടുപ്പമുണ്ടായിരുന്ന അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.