തൃശൂര്‍: മണിയുടെ മരണത്തിൽ പൊലീസ് ഒത്തുകളിെച്ചന്ന ആരോപണവുമായി സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. പ്രധാന സാക്ഷിയുടെ മൊഴി അഞ്ച് വരിയിലൊതുക്കിയ പൊലീസിെൻറ മൊഴിപ്പകർപ്പ് പുറത്തുവിട്ടാണ് രാമകൃഷ്ണെൻറ ആരോപണം. ആത്മഹത്യയെന്നും കൊലപാതകമെന്നും സ്ഥിരീകരിക്കാനാകാതെ പൊലീസ് കേസ് അവസാനിപ്പിച്ചതിെൻറയും, മരണകാരണം കരൾ രോഗമാണെന്ന മെഡിക്കൽ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐ നിലപാടിെൻറയും സാഹചര്യത്തിലാണ് രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വീണ്ടും ആരോപണം ഉന്നയിച്ചത്.
മണിയുടെ മാനേജറും സന്തത സഹചാരിയുമായ ജോബി സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിച്ചുവെന്നാണ് ആരോപണം. അരുണും വിപിനും അറിയാതെ മണിയുടെ വീടായ പാഡിയില്‍ ‘മെഥനോൾ’ എത്തില്ല എന്ന് ജോബി പറഞ്ഞിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. മണിയുടെ മരണത്തില്‍ ജോബിയെ സംരക്ഷിക്കാൻ പൊലീസ് അഞ്ച് വരി മാത്രമാണ് മൊഴിയായി എടുത്തതെന്ന് മൊഴിയുടെ പകര്‍പ്പ് സഹിതം രാമകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. പാഡിയില്‍ മണി രക്തം ഛര്‍ദിച്ച് കിടക്കുന്നത് രാവിലെ എട്ട് മുതല്‍ കണ്ടുനിന്നയാളാണ് ജോബിയെന്നാണ് പറയുന്നത്. എന്നാൽ, അഞ്ചിന് വൈകീട്ട് മൂന്നിനാണ് ജോബി മണിയെ കണ്ടതെന്നും 4.15ന് അമൃത ആശുപത്രിയിൽ എത്തിച്ചുവെന്നുമാണ് മൊഴിപ്പകർപ്പെന്ന് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. അടുത്ത പേജിൽ ജോബിയുടെ സഹോദരൻ ജിയോ സെബാസ്റ്റ്യെൻറ മൊഴിയില്‍, അഞ്ചിന് ഉച്ചക്ക് 12ന് ജോബി തന്നെ വിളിച്ച് പാഡിയിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞുവെന്നും അവിടെയെത്തിയപ്പോൾ ജോബിയും ഡോ. സുമേഷും ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇൗ മൊഴികളിൽത്തന്നെ പൊലീസിെൻറ കള്ളം പൊളിഞ്ഞുവെന്നാണ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്.
മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന സാക്ഷി. ആ വ്യക്തിയില്‍നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത്. എന്നാല്‍, ജോബിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അമിത ആത്മാർഥത കാണിച്ചു. രക്തം ഛര്‍ദ്ദിപ്പിച്ചതിനും മയക്കുമരുന്ന് കുത്തിവെപ്പിച്ചതിനും സമയത്തിന് ചികിത്സ കൊടുക്കാത്തതിനും വീട്ടുകാരെ അറിയിക്കാത്തതിനും ജോബിക്കെതിരെ എന്തുകേസാണ് എടുക്കേണ്ടതെന്നും രാമകൃഷ്ണൻ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.