അൽഫോൻസിന്‍റെ തമിഴ് ചിത്രത്തിന് ശേഷം ജിത്തു ജോസഫിനൊപ്പം മലയാളത്തിലെത്തും -കാളിദാസ്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷം ജിത്തു ജോസഫിന്‍റെ മലയാള ചിത്രത്തിലൂടെ വീണ്ടുമെത്തുമെന്ന് നടൻ കാളിദാസ് ജയറാം. നിരവധി പേർ തന്‍റെ പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട്. ജിത്തു ജോസഫിന്‍റെ പുതിയ ചിത്രത്തിലാണ് താൻ അഭിനയിക്കുന്നതെന്നും കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു. 

ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രീകരണം. മറ്റുവിവരങ്ങൾ ഉടൻ അറിയിക്കാം. ഇത് കൂടാതെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രവും വരാനുണ്ട്.  നേരം പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനായ എനിക്ക് മികച്ച സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും കാളിദാസ് പറഞ്ഞു.

Full View
Tags:    
News Summary - Kalidas Jayaram Next With Jeethu Joseph-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.