ടൊവീനോ നായകനായ 'കല്‍ക്കി'യിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംയുക്ത മേനോന്‍റെ കിടിലൻ ക്യാരക്റ്റർ വിഡി യോ പുറത്ത്. ഡോ. സംഗീത എന്ന ശക്തമായ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ടൊവീനോയുടെ ക്യാരക ്റ്റർ വിഡിയോ പുറത്തുവിട്ടിരുന്നു.
'തീവണ്ടി'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് ടൊവീനോ എത്തുന്നത്. ശിവ്ജിത്ത്, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, സുധീഷ്, അപർണ നായർ, കെ.പി.എ.സി ലളിത, ജയിംസ് ഏലിയ എന്നിവരുമുണ്ട്.
ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ കെ. വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകൻ പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് ആഗസ്റ്റ് എട്ടിന് ചിത്രം തീയേറ്ററിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.