ഇൗറോഡ്: രാജ്യത്തിെൻറ എല്ലാ മേഖലകളെയും പ്രതികുലമായി ബാധിച്ച ജി.എസ്.ടി കുപ്പത്തൊട്ടിയിലെറിയണമെന്ന് നടൻ കമൽഹാസൻ. ഇൗറോഡ് ജില്ലയിൽ മാധ്യമപ്രവർത്തരോട് സംസാരിക്കുേമ്പാഴാണ് കമൽ ജി.എസ്.ടിക്കെതിരെ രംഗത്തെത്തിയത്. പുതിയ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനപര്യടനം കമൽഹാസൻ.
500,1000 രൂപയുടെ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം നല്ലതായിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്നതിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്ന് കമൽ പറഞ്ഞു. യുവാക്കൾ കൃഷിയിലേക്ക് തിരിച്ച് വരണമെന്ന് കമൽ ആവശ്യപ്പെട്ടു. എൻജിനീയറിങ്ങിലും മെഡിസിനിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണം. ഫലഭൂയിഷ്ഠമായ ഭൂമി നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നൂതനമായ കൃഷിരീതികൾ സ്വായത്തമാക്കാൻ യുവാക്കൾ ശ്രമിക്കണമെന്നും കമൽ പറഞ്ഞു.
ഒറ്റ ദിവസത്തിൽ സമ്പൂർണ്ണ മദ്യനിരോധനം സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവു എന്നും കമൽഹാസൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.