കമലസുരയ്യയുടെ ജീവിതം പറയുന്ന ആമിയിൽ വിദ്യാബാലനായിരുന്നു നായികയായതെങ്കിൽ ലൈംഗികത കടന്നു വരുമായിരുന്നെന്ന് സംവിധായകൻ കമൽ. എന്നാൽ, മഞ്ജുവാര്യർ നായികയായപ്പോൾ സിനിമ പൂർണമായും മാറി. സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ പെരുമാറുന്ന എഴുത്തുകാരിയെ മഞ്ജുവിന് അവതരിപ്പിക്കാൻ സാധിച്ചുവെന്നും കമൽ പറഞ്ഞു.
സിനിമയുടെ കഥ മനസിൽ തെളിഞ്ഞപ്പോൾ തന്നെ മഞ്ജുവിെൻറ നായികയാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, മേക്ക് ഒാവർ ശരിയാകുമോയെന്ന ആശങ്കയിലാണ് വിദ്യയെ സമീപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ മഞ്ജു കഥാപാത്രത്തെ ഉൾക്കൊണ്ടുവെന്നും കമൽ പറഞ്ഞു.
സിനിമ പുറത്തിറങ്ങിയാലുണ്ടാകുന്ന വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും കമൽ പറഞ്ഞു. കമലസുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം വർഗീയ ഫാസിസ്റ്റുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഒാൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.