ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾക്ക്​ സ്വാഗതം; പേരൻപിനായി കാത്ത്,​​ കാർത്തിക്​ സുബ്ബരാജ്​

ദേശീയ പുരസ്​കാര ജേതാവ്​ റാം സംവിധാനം ചെയ്ത പേരൻപ്​ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്ക്​ ശേഷം തമിഴ്​ സിനിമയില േക്ക്​ പോവുകയാണ്​ മലയാളത്തി​​​െൻറ മെഗാ സ്റ്റാർ മമ്മൂട്ടി. തമിഴിൽ ദളപതിയും ആനന്ദദവും അഴകനും അടക്കം നിരവധി ഹി റ്റുകൾ സ്വന്തമായുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിന്​ കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകരും.

എന്നാൽ മമ്മൂ ട്ടിയുടെ തമിഴ്​ റി-എൻട്രിക്ക്​ കാത്തിരിക്കുന്നവരിൽ സാക്ഷാൽ കാർത്തിക്​ സുബ്ബരാജുമുണ്ട്​. ട്വിറ്ററിലൂടെയാണ്​ രജനീകാന്തി​​​െൻറ പേട്ട അടക്കം നിരവധി മികച്ച സിനിമകൾ ഒരുക്കിയ കാർത്തിക്​ മമ്മൂട്ടിയെ​ സ്വീകരിച്ചത്​. പേരൻപി ​​​െൻറ ടീസറും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടിയെ​ നീണ്ട ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലെത്തും. സ്‌ക്രീനില്‍ റാമി​​​െൻറ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു. ഇതായിരുന്നു കാർത്തികി​​​െൻറ ട്വീറ്റ്​.

ചിത്രീകരണം പൂർത്തിയായി വർഷം രണ്ട്​ കഴിഞ്ഞെങ്കിലും സിനിമാ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച്​ പുരസ്​കാരങ്ങൾ വാരിക്കൂട്ടുന്നതല്ലാതെ ചിത്രം തിയറ്ററിലെത്തിയിരുന്നില്ല. ഇതിനിടെ രണ്ട്​ ടീസറുകളും ട്രൈലറും ഗാനങ്ങളും പുറത്തുവിട്ട്​ പ്രേക്ഷകരുടെയും ആരാധകരുടെയും ആകാംക്ഷ വർധിപ്പിക്കുകയും ചെയ്​തു.

എന്നാൽ കാത്തിരിപ്പിന്​ വിരാമമിട്ട്​ ചിത്രം ഫെബ്രുവരി ഒന്നിന്​ പ്രദർശനത്തിനെത്താൻ പോവുകയാണ്​. മമ്മൂട്ടിയെ കൂടാതെ റാമി​​​െൻറ തങ്കമീൻകൾ എന്ന ചിത്രത്തിലെ അഭിനയത്തിന്​ ദേശീയ പുരസ്​കാരം നേടിയ സാധനയും പ്രധാനവേഷത്തിലുണ്ട്​. സമുദ്രക്കനി, അഞ്​ജലി എന്നിവരും ചിത്രത്തി​​​െൻറ ഭാഗമാണ്​.

യുവാൻ ശങ്കർരാജയാണ്​ ചിത്രത്തി​​​െൻറ അതിമനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്​. തേനി ഇൗശ്വർ ഛായാഗ്രഹണവും സൂര്യ പ്രധാനം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി.എൽ തേനപ്പനാണ്​ 7 കോടി മുടക്കി ചിത്രം ഒരുക്കിയിരിക്കുന്നത്​.

Full View
Tags:    
News Summary - karthik welcomes back mammootty to tamil industry-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.