കസബയിലെ രംഗത്തിൽഎന്താണ്​ തെറ്റെന്ന്​ നായിക

കൊച്ചി: കസബയിലെ സിനിമയെ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക്​ ഇനിയും അറുതിയായിട്ടി​ല്ല. സിനിമയിലെ ഒരു രംഗം സ്​ത്രീവിരുദ്ധമാണെന്ന്​ അഭിപ്രായപ്പെട്ട നടി പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വാദ-പ്രതിവാദങ്ങൾ കൊഴുക്കുകയാണ്​. ഇതിനിടെ സിനിമയിലെ വിവാദ രംഗത്തെ കുറിച്ച്​ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ കസബയിൽ മമ്മുട്ടിക്കൊപ്പം അഭിനയിച്ച്​ ജ്യോതി എന്ന ഉത്തരാഖണ്ഡ്​ മോഡൽ. 

സിനിമയിലെ രംഗം സ്​ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്​നമെന്ന്​ ജ്യോതി പറഞ്ഞു. അഭിനേതാവ്​ പോസറ്റീവ്​ റോളുകളും നെഗറ്റീവ്​ റോളുകളും ചെയ്യേണ്ടേ​?. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കണം. നല്ലത്​ മാത്രം കാണിക്കാനുള്ളതാണോ സിനിമ. കസബയിലെ രാജൻ സക്കറിയ ഒരുപാട്​ ദുസ്വഭാവങ്ങളുള്ള ഒരാളാണ്​. ഇത്​ മനസിലാക്കി സിനിമ കണ്ടാൽ ആ രംഗത്തിന്​ ഒരു പ്രശ്​നവുമില്ലെന്ന്​ ജ്യോതി പറഞ്ഞു. 

Tags:    
News Summary - Kasaba actress on contraversial Scene-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.