സോഷ്യൽ മീഡിയയിൽ മോശം പരാമർശം; പരാതിയുമായി കാവ്യ മാധവൻ

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ എറണാകുളം റേഞ്ച്​ ​െഎ.ജിക്ക്​ പരാതി നൽകി. നടൻ ദിലീപുമായുള്ള വിവാഹത്തിന്​ ശേഷം സോഷ്യൽ മീഡിയയിൽ കാവ്യമാധവനെതിരെ ആക്രമണങ്ങൾ ശക്​തമായിരുന്നു. ഇതിനെ തുടർന്നാണ്​ കാവ്യ പുതിയ പരാതി നൽകിയിരിക്കുന്നത്​

സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്​ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ്​ കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്​.  കാവ്യമാധവ​െൻറ ഉടമസ്​ഥതയിലുള്ള ലക്ഷ്യ ഒാൺലൈൻ ഷോപ്പിങ്​ വെബ്​സൈറ്റി​െൻറ താഴെയും ഇത്തരത്തിൽ മോശം കമൻറുകൾ വന്നിട്ടുണ്ട്​. ഇതും കാവ്യ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്​.

നേരത്തെ തന്നെ സോഷ്യൽ മീഡയയിലെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കാവ്യ പൊലീസിന്​ പരാതി നൽകിയിരുന്നു.

 

Tags:    
News Summary - kavya madhavan filled complaint against social media troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.