െകാച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവൻ ഹൈകോടതിയിൽ. ദിലീപിനെ പ്രതിേചർത്തതിനെ സാധൂകരിക്കാൻ തന്നെയും അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നും തീർത്തും നിരപരാധിയായ തെൻറ അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തിങ്കളാഴ്ച പരിഗണിച്ചേക്കും.
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ തന്നെ ദിലീപിെൻറ അറസ്റ്റിന് ശേഷം പലതവണ ചോദ്യംചെയ്തതായി ഹരജിയിൽ പറയുന്നു. തനിക്ക് അറിയാവുന്നതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒന്നാം പ്രതി പൾസർ സുനിെയയും ദിലീപിെനയും ബന്ധിപ്പിക്കാനുള്ള തെളിവുകൾ ലഭിക്കാത്തതിനാൽ വ്യാജ തെളിവുകളും െകട്ടുകഥകളും ഉണ്ടാക്കുകയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുെടയും ഒന്നാം പ്രതിയുടെയും സഹായംകൊണ്ട് ദിലീപിനെ കള്ളക്കേസിൽ കുടുക്കാനായി.
എന്നാൽ, ഏഴ് മാസമായിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടാക്കാനായിട്ടില്ല. സംഭവത്തിന് പിന്നിൽ മാഡമാണെന്നും മാഡം കാവ്യയാെണന്നും പൾസർ സുനിയെക്കൊണ്ട് നിരന്തരം പറയിപ്പിക്കുന്നു. ഇത്തരം അസംബന്ധങ്ങൾ തെൻറ വ്യക്തിത്വെത്തയും അന്തസ്സിെനയും ബാധിക്കുന്നു. അന്വേഷണസംഘം പുതിയ തന്ത്രങ്ങൾ മെനയുകയാണ്. സുനി തെൻറ ഡ്രൈവറായിരുന്നുവെന്ന കഥ ഇതിെൻറ ഭാഗമാണ്. ജീവിതത്തിലിന്നുവരെ സുനിയെ താൻ കാണുകയോ സംസാരിക്കുകയേ ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.