ആലുവ: ദിലീപിെൻറ ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിൽ ദിലീപിനെ സന്ദർശിച്ചു. റിമാൻഡിലായശേഷം ആദ്യമായാണ് ഇരുവരും ദിലീപിനെ കാണാനെത്തുന്നത്. വൈകീട്ട് 4.10ന് പിതാവ് മാധവനോടൊപ്പമാണ് കാവ്യയും മീനാക്ഷിയുമെത്തിയത്. 20 മിനിറ്റോളം ജയിലിൽ ചെലവഴിച്ചു. ദിലീപിനെ കണ്ടപ്പോൾ ഇരുവർക്കും സങ്കടം അടക്കാനായില്ല. ഇവരെ കണ്ടതോടെ ദിലീപിനും വാക്കുകളില്ലാതായി.
പൾസർ സുനിയുടെ മാഡം പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും കാവ്യ പ്രതികരിച്ചില്ല. ഉച്ചക്കുശേഷം 3.15ഓടെ നാദിർഷയും ആൽവിൻ ആൻറണിയും ദിലീപിനെ കാണാൻ എത്തിയിരുന്നു. ഈ മാസം ആറിന് ആലുവയിലെ വീട്ടിൽ നടക്കുന്ന പിതാവിെൻറ ശ്രാദ്ധ ചടങ്ങുകൾക്ക് പെങ്കടുക്കാൻ മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയിട്ടുണ്ട്.
അച്ഛെൻറ ശ്രാദ്ധത്തിന് ബലിയിടാൻ ദിലീപിന് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് കുടുംബം ജയിലിലെത്തിയത്. സെപ്തംബർ ആറാം തിയതി വീട്ടിൽ നടക്കുന്ന ചടങ്ങിൽ ദിലീപിന് പെങ്കടുക്കാം. രണ്ട് മണിക്കുർ നേരത്തേക്കാണ് ഇളവനുവദിച്ചത്. ശനിയാഴ്ചയാണ് ചടങ്ങിൽ പെങ്കടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്. ആലുവ മണപ്പുറത്തും ദിലീപിെൻറ വീട്ടിലുമായാണ് ചടങ്ങുകൾ നടക്കുന്നത്. ദിലീപിന് ചടങ്ങിൽ പെങ്കടുക്കാൻ അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ എതിർപ്പ് പ്രകടിപ്പിച്ചത്.
നേരത്തേ ദിലീപിൻെറ അമ്മ ജയിലിലെത്തി മകനെ സന്ദർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ താൻ നേരത്തേ സൂചിപ്പിച്ച മാഡം കാവ്യാ മാധവൻ തന്നെയാണെന്ന് കേസിലെ ഒന്നാംപ്രതി സുനിൽകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താൻ കള്ളനല്ലേ കള്ളന്‍റെ കുമ്പസാരം എന്തിന് കേൾക്കുന്നു എന്നും പൾസർ സുനി മാധ്യമപ്രവർത്തകരോട് ചോദിച്ചു. മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും തന്‍റെ മാഡം കാവ്യയാണെന്നും സുനി പറഞ്ഞിരുന്നു.കേസുമായി ബന്ധപ്പെട്ട് നേരത്തെ മുതല്‍ സുനി വെളിപ്പെടുത്തിയ പേരാണ് മാഡം. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും മാഡം ആരാണെന്ന് സുനി വ്യക്തമാക്കിയിരുന്നില്ല. കാവ്യക്ക് തന്നെ അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്ന് സുനി പറഞ്ഞിരുന്നു.
ക്വട്ടേഷൻ നൽകിയത് ഒരു മാഡമാണെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇത് അന്വേഷണത്തെ വഴി തെറ്റിക്കാണോയെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിക്കായി ജാമ്യമെടുക്കാന്‍ വന്നവരാണ് മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ കൊടുത്തതെന്നാണ് ഫെനി പറഞ്ഞത്. നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ ജാമ്യം കിട്ടുന്നതുമായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ‘മാഡ’വുമായി ആലോചിച്ചശേഷം വിവരം അറിയിക്കാം എന്ന് പറഞ്ഞ് അവര്‍ പോയതായും ഫെനി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.