കൊച്ചി: അമ്മ സംഘടനയിൽ ദിലീപിനെ തിരിച്ചെടുത്തിൽ താൻ പങ്കാളിയല്ലെന്ന് കെ.ബി ഗണേഷ്കുമാർ എം.എൽ.എ. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. അമ്മയെ തകർക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും. താൻ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മ. സംഘടനയുടെ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനത്തെ ഇടത് ജനപ്രതിനിധികൾ അനുകൂലിച്ചതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.