അക്ഷയ് അജിത് ഒരുക്കുന്ന “കേരള എക്സ്പ്രസ്സ്” ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

പുതുമയാർന്ന പ്രണയത്തിൻെറയും സൗഹൃദത്തിൻെറയും കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആദിദേവ് സിനിമാസിൻെറ ബാനറിൽ ഷംസുദ്ദീൻ എം. നിർമ്മിക്കുന്ന “കേരള എക്സ്പ്രസ്സ്” നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു. ശ്രദ്ധേയങ്ങളായ ഒട്ടേറെ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്റെ പ്രഥമ ചിത്രമാണ് “കേരള എക്സ്പ്രസ്സ്”.

പുതുമുഖ താരങ്ങൾക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രണയവും സൗഹൃദവും ഇതിവൃത്തമാക്കി മലയാളത്തിൽ ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമാണ് “കേരള എക്സ്പ്രസ്സ്” എന്ന് സംവിധായകൻ വ്യക്തമാക്കി. സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

അവരുടെ ഒത്തുചേരലിൻെറ ഇടമാണ് “കേരള എക്സ്പ്രസ്സ്” എന്ന കോഫീ ഷോപ്പ്. സൗഹൃദത്തിന് പുറമെ പ്രണയവും ഈ കൂട്ടായ്മയുടെ ബന്ധങ്ങളെ കൂടുതൽ ദീപ്തമാക്കുന്നു. പുതുതലമുറയുടെ എല്ലാ അഭിരുചികളുമുള്ള ഈ കൂട്ടായ്‍മയിൽ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പഴയ തലമുറയുടെ നന്മകളുമുണ്ടെന്നത് മറ്റൊരു പുതുമയാണ്.

Tags:    
News Summary - Kerala express pooja-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.