ചൂളമടിച്ച് ആസിഫ് അലി; ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യുടെ മോഷൻ പോസ്റ്റർ

കക്ഷി അമ്മിണിപിള്ളക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'കെട്ട്യോളാണ് എന്‍റെ മാലാഖ'യുടെ മോഷൻ പോസ്റ്റ ർ പുറത്തിറങ്ങി. വെളുപ്പാൻ കാലത്ത് തലയിൽ ലൈറ്റ് വെച്ച് ടാപ്പിങ്ങിന് പോകുന്ന തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

അസിഫ് ചൂളമടിക്കുന്നതും മോഷൻ പോസ്റ്ററിൽ കേൾക്കാം. റൊമാന്‍റിക് കോമഡി ചിത്രമാണിത്. പുതുമുഖം വീണ നന്ദകുമാറാണ് നായിക. ബേസിൽ ജോസഫ് പ്രധാന കഥാപത്രമായി ചിത്രത്തിലുണ്ട്.

Full View

മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്ന് നിർമിക്കുന്ന ചിത്രം നിസാം ബഷീർ ആണ് സംവിധാനം ചെയ്യുന്നത്. അജി പീറ്റർ തങ്കമാണ് തിരക്കഥ. ഛായാഗ്രഹണം അഭിലാസ് എസ്.

Tags:    
News Summary - Kettyolaanu Ente Malakha First Look Motion Poster, movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.