മോഹൻലാലിനെതിരെ ആക്ഷേപങ്ങളുമായി കെ.ആർ.കെ വീണ്ടും. ഒരു സിനിമയിലെ മോഹൻലാലിന്‍റെ ഫോട്ടോ ഷെയർ ചെയ്താണ് വീണ്ടും കോമാളിയെന്ന് വിളിച്ചത്. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ കോമാളി ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെ.ആർ.കെ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.
ബാഹുബലി താരം പ്രഭാസ് ആണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും കൃഷ്ണനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നുമായിരുന്നു ട്വീറ്റ്.
People pls see this Chota Bheem. It will be a biggest insult of Bheem if this joker plays role of greatest Bheem. pic.twitter.com/9MhsEXMVq2
— KRK (@kamaalrkhan) April 19, 2017
എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് കെ.ആര്‍.കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്നും ചിത്രം നിര്‍മ്മിച്ച് ബി.ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിനെ തുടർന്ന് കെ.ആർ.കെക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളിയും തുടങ്ങി. ചിലർ മലയാളത്തിൽ തന്നെ തെറിവിളിയുമായി രംഗത്തെത്തി. ഇതോടെ മലയാളികളെയും മോഹൻലാലിനെയും പരിഹസിച്ച് വീണ്ടും കെ.ആര്‍.കെ രംഗത്തെത്തി.
മലയാളികള്‍ രാവിലെ മുതല്‍ എന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. മോഹന്‍ലാല്‍ സര്‍, രാം ഗോപാല്‍ വര്‍മ്മയുടെ ചില സിനിമകളിലൂടെയാണ് എനിക്ക് നിങ്ങളെ പരിചയം. ആ സിനിമകളില്‍ നിങ്ങളെ കാണാന്‍ ഒരു കോമാളിയെ പോലെ ഉണ്ടായിരുന്നു. അതിനാല്‍ നിങ്ങളെ ഞാന്‍ ഛോട്ടാ ഭീം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം, ശരിക്കും നിങ്ങള്‍ എന്താണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ പുലര്‍ച്ചെ മുതല്‍ എന്നെ അവഹേളിക്കുന്നത്? ഇത് ശരിയല്ല സര്‍ എന്ന് വീണ്ടും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.