14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് ഈ വാർത്ത സാമൂഹിക മാധ ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത് ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്‌നേഹം നൽകുന്നു’
-കുഞ്ചാക്കോ ബോബൻ
പോസ്റ്റിന് താഴെ ടൊവീനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ അടക്കം നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്.
2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവേൽ ആണ് കുഞ്ചാക്കാ ബോബന്‍റെ പങ്കാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.