പൂമരത്തിനു ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ചിത്രം ‘ദി കുങ്ഫു മാസ്റ്ററി'ന്റെ ട്രെയിലർ പുറത്തിറങ്ങി. നീത പിള്ളയാണ് നായിക. പുതുമുഖം ജിജി സക്കറിയയാണ് നായകൻ. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എബ്രിഡ് ഷൈനിന്റേത് തന്നെയാണ് രചന. ഛായാഗ്രഹണം അര്‍ജുന്‍ രവി. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇഷാന്‍ ഷബ്ര. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം. ജനുവരിയില്‍ തീയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.