ദുൽഖറിന്‍റെ ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു VIDEO

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ​ നായകനാകുന്ന പുതിയ​ ചിത്രം ‘കുറുപ്പി’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ സുകുമാരക്കുറുപ്പായാണ്​ ദുൽഖർ വേഷമിടുന്നത്​. ചിത്രീകരണത്തിന് മുന്നോടിയായുള്ള പൂജയുടെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വേ ഫെയറർ ഫിലിംസും എം സ്റ്റാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ സെക്കൻഡ്​ ഷോയിലൂടെ ഡിക്യൂവിനെ സിനിമയിൽ അവതരിപ്പിച്ച ശ്രീനാഥ്​ രാജേന്ദ്രനാണ്​​.

ഒരു വർഷം മുമ്പാണ്​ ശ്രീനാഥ്​ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിക്കുന്നത്​. കൂടെ ഫാൻ മെയ്​ഡ്​ പോസ്റ്ററും പങ്കുവെച്ചിരുന്നു. അന്നത്​ വൈറലാവുകയും ദുൽഖർ ആരാധകർ ചിത്രത്തി​​​ന്‍റെ പുരോഗതിയെ കുറിച്ച്​ സംവിധായകനോട്​ ഇടക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു.

Full View

ദുൽഖർ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ്​ കുറുപ്പ്​. നേരത്തെ, ജേക്കബ്​ ഗ്രിഗറി നായകനാകുന്ന അശോകന്‍റെ 'ആദ്യ രാത്രി' എന്ന ചിത്രവും ദുൽഖർ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Kurup Movie Pooja, Switch On & Shooting -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.