തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിരക്കിലായിരുന്ന യുവ സൂപ്പർതാരം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥക്ക് ശേഷം മറ്റൊരു മലയാള ചിത്രവുമായി എത്തുകയാണ്. പുതിയ ചിത്രമായ ‘കുറുപ്പി’ലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്. ച ിത്രത്തിൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ വേഷമിടുന്നത്.
ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന ്നത് സെക്കൻഡ് ഷോയിലൂടെ ഡിക്യൂവിനെ സിനിമയിലേക്ക് അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനാണ്. ദുൽഖർ നിർമിക്ക ുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്. നേരത്തെ ജേകബ് ഗ്രിഗറി നായകനാകുന്ന അശോകെൻറ ആദ്യ രാത്രി എന്ന ചിത്രവും ദുൽഖർ പ്രഖ്യാപിച്ചിരുന്നു. ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു വർഷം മുമ്പാണ് ശ്രീനാഥ് സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിക്കുന്നത്. കൂടെ ഒരു പോസ്റ്ററും പങ്കുവെച്ചിരുന്നു. അന്നത് വൈറലാവുകയും ദുൽഖർ ആരാധകർ ചിത്രത്തിെൻറ പുരോഗതിയെ കുറിച്ച് സംവിധായകനോട് ഇടക്കിടെ ചോദിക്കുന്നമുണ്ടായിരുന്നു.
എന്നാൽ ഇന്ന് ശ്രീനാഥ് ഫേസ്ബുക്കിൽ ആരാധകരുടെ ആകാംക്ഷക്ക് മറുപടിയെന്നോണം ഒരു പോസ്റ്റുമായി എത്തി. ഇന്ന് ചിത്രത്തിെൻറ ചിത്രീകരണം തുടങ്ങുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.
അഞ്ച് വർഷമെടുത്തു ഈ ഇതിഹാസം എഴുതി പൂർത്തിയാക്കാൻ. ഈ യാത്രയിൽ ഞങ്ങളോടൊപ്പം എല്ലായ്പ്പോഴും ഉണ്ടായിരുന്ന ദുൽഖർ സൽമാന് വ്യക്തിപരമായ നന്ദി അറിയിക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചും മറ്റും വൈകാതെ നിങ്ങളെ അറിയിക്കും. -ശ്രീനാഥ് കുറിച്ചു.
പോസ്റ്റിെൻറ കൂടെ ഒരു ഫാൻ മെയ്ഡ് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. തനിക്ക് ഒരുപാട് ഇഷ്ടമായ പോസ്റ്ററാണെന്നും അത് ഔദ്യോഗികമായി ഇവിടെ റിലീസ് ചെയ്യുകയാണെന്നും ശ്രീനാഥ് പറഞ്ഞു. സാനി യാസ് എന്ന ആരാധകനാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.