1998ലായിരുന്നു ‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമയിലൂടെ ലാൽ ജോസ് എന്ന സംവിധായകനെ മലയാള സിനിമക്ക് ലഭിച്ചത്. കമലിെൻറ അസിസ്റ്റൻറായിരുന്ന ലാൽ ജോസിന് ശ്രീനിവാസെൻറ തിരക്കഥയിൽ വിരിഞ്ഞ മറവത്തൂർ കനവ് മലയാള സിനിമയിൽ സ്വന്തമായ മേൽവിലാസം നൽകി.
ആദ്യ സിനിമയിലെ നായകൻ മമ്മൂട്ടിയായിരുന്നു. ചാണ്ടി എന്ന കഥാപാത്രത്തിലൂടെ കോമഡി വഴങ്ങില്ലെന്ന തെൻറ വിമർശകരുടെ വാദത്തിെൻറ മുനയൊടിച്ചു മമ്മൂട്ടി. അസാമാന്യ പാടവത്തോെട ആദ്യചിത്രത്തിൽ തന്നെ മമ്മൂട്ടിയെ കോമഡി -ഡ്രാമ ചെയ്യിച്ച അന്നുമുതൽ ലാൽ ജോസിനോട് സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് അടുത്ത സിനിമയിൽ നായകൻ മോഹൻലാൽ ആയിരിക്കും അല്ലേ, എന്ന്.
അതിനിടയിൽ ലാൽ ജോസ് മലയാള സിനിമയിൽ 20 വർഷം തികയ്ക്കാൻ പോകുന്നു. ഇരുപതിലേറെ സിനിമകളും ചെയ്തു. ഏതാനും ചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം സൂപ്പർ ഹിറ്റുകൾ തന്നെ.
സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജും സലിംകുമാറും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെ നായകനായിട്ടും ലാൽ ജോസിെൻറ ചിത്രത്തിൽ മോഹൽലാൽ മാത്രം നായകനായില്ല. മറവത്തൂർ കനവിനു പുറമെ പട്ടാളം, കേരള കഫേ (പുറംകാഴ്ചകൾ), ഇമ്മാനുവൽ എന്നീ സിനിമകളിൽ മമ്മൂട്ടി വീണ്ടും നായകനായി.
അടുത്തിടെ വീണ്ടും ലാൽ ജോസിനോട് ആ ചോദ്യം ചോദിക്കുകയുണ്ടായി. ‘‘എന്തുകൊണ്ടാണ് മോഹൽലാൽ നായകനാവാതെ േപായത്...?’’
‘‘എന്തുകൊണ്ടോ അതങ്ങ് നീണ്ടുപോയി. ഞാൻ സിനിമയുമായി വന്നപ്പോൾ േമാഹൻ ലാൽ തിരിക്കിലായിപ്പോയി. അദ്ദേഹത്തിന് സമയമൊത്തപ്പോൾ ഞാനും മറ്റ് ചിത്രത്തിെൻറ തിരക്കിലായിരുന്നു...’’
19 വർഷത്തിനും ശേഷം ലാൽമാർ ഒന്നിക്കുകയാണ്. മോഹൻ ലാൽ നായകനായ പുതിയ ചിത്രം നാളെ (മേയ് 17 ബുധനാഴ്ച) ചിത്രീകരണം ആരംഭിക്കുകയാണ്.
ഷൂട്ടിങ് നാളെ ആരംഭിക്കുന്ന വിവരം ലാൽജോസ് ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്്.. സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്ത ഇമേജിലൂടെയാണ് ലാൽ ജോസിെൻറ അറിയിപ്പ്.. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്ന് ലാൽ ജോസ് പറയുന്നു.
ലാൽ ജോസ് എഴുതുന്നു...
സുഹൃത്തുക്കളേ,
നാളെ എെൻറ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്... 1998ൽ ‘മറവത്തൂർ കനവ്’ റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി ^ അതെ, മോഹൻലാലാണ് നായകൻ.
നിങ്ങൾക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാർഥനയേടെ തുടങ്ങുകയാണ്...
NB: പേര് finalise ചെയ്തിട്ടില്ല. വഴിയേ അറിയിക്കാം..
സ്നേഹം
ലാൽ ജോസ്
ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. െപ്രാഫ. മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബെന്നി പി.നായരമ്പലത്തിെൻറതാണ് തിരക്കഥ. അനില രേഷ്മ നായിക വേഷത്തിലെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.