ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ മോഹൻലാല്‍ ഷോ 'ലാലിസം' വിവാദമായിരുന്നു. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച പരിപാടിയിലെ ഗാനങ്ങൾക്ക് മോഹൻലാൽ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇതോടെ സംഭവം വാർത്തയായിരുന്നു.
മോഹൻലാൽ വീണ്ടും സമാന രീതിയിലുള്ള അബദ്ധത്തിൽപെട്ടിരിക്കുകയാണ്. ആസ്ട്രേലിയയില്‍ നടത്തിയ സ്റ്റേജ് ഷോയിലാണ് മോഹൻലാലിന് അബദ്ധം പിണഞ്ഞത്. നടി പ്രയാഗ മാര്‍ട്ടിനൊപ്പം 'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം' എന്ന ഗാനമായിരുന്നു താരം ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹൻലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ ഗാനം തുടങ്ങിയതോടെ അദ്ദേഹം പെട്ടെന്ന് മൈക്ക് ചുണ്ടിനടുത്തേക്ക് പിടിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.