താങ്കളുടെ മക്കൾ പഠിച്ചത്​ അംഗനവാടിയിൽ ആവില്ല; ശ്രീനിവാസന്​ മറുപടിയുമായി അധ്യാപിക

കോഴിക്കോട്​: അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവർ ആണെന്ന ശ്രീനിവാസൻെറ പരാമർശത്തിന്​ മറുപടിയുമായി ഒരു അംഗനവാടി അധ്യാപിക. കോഴിക്കോട് കുന്നുമ്മലിലെ അംഗനവാടി അധ്യാപികയായ ലക്ഷ്മി ദാമോദറാണ് ഫേസ്​ബുക്കിൽ ശ്രീനിവാസന്​ തുറന്ന കത്തുമായി എത്തിയത്​​.

കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? അങ്കണവാടിയില്‍ നടക്കുന്ന പ്രവര്‍ത്തനം എന്തെന്നറിയുമോ? താങ്കളുടെ മക്കള്‍ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയില്‍ ജീവനക്കാര്‍ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കള്‍ക്കറിയാമോ..? എന്ന്​ അവർ ചോദിച്ചു. അങ്കണവാടി ജീവനക്കാരെ നിങ്ങള്‍ സംബോധന ചെയ്ത രീതി മോശമായിപ്പോയെന്നും ലക്ഷ്​മി ദാമോദർ പറഞ്ഞു.

സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിനിടെ​യായിരുന്നു നട​​​െൻറ വിവാദ പരാമർശം. ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചർമാരായി നിയമിക്കുകയാണെന്നും ഇവർക്ക്​ മതിയായ വിദ്യാഭ്യാസമില്ലെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ജപ്പാൻ പോലുള്ള വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതിയെന്നുമായിരുന്നു നടൻ പറഞ്ഞത്​.

അതേസമയം സംഭവത്തിൽ നടൻ ശ്രീനിവാസനെതിരെ വനിത കമീഷൻ കേസെടുത്തിട്ടുണ്ട്​. അംഗനവാടി ടീച്ചർമാർക്കെതിരെ  മോശം പരമാർശം നടത്തിയതിനാണ്​​ കേസ്​. അംഗനവാടി ടീച്ചർമാരുടെ സംഘടന വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന്​​ പരാതി നൽകിയിരുന്നു​. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു അംഗനവാടി ടീച്ചർമാർ പരാതി നൽകിയത്​. 

ലക്ഷ്​മി ദാമോദറി​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റി​​​െൻറ പൂർണ്ണരൂപം

ബഹുമാനപ്പെട്ട ശ്രീനിവാസൻ,
താങ്കൾ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ!

കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ??

അങ്കണവാടിയിൽ നടക്കുന്ന പ്രവർത്തനം എന്തെന്നറിയുമോ??

താങ്കളുടെ മക്കൾ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയിൽ ജീവനക്കാർ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കൾക്കറിയാമോ..?

അങ്കണവാടി ജീവനക്കാരെ നിങ്ങൾ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്....

വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങൾ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കൾ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്. ഗവൺമെൻ്റ് കൃത്യമായി ട്രൈനിoഗ് നല്കിയ ജീവനക്കാരണ്.ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷൻ കീഴ്ജീവനക്കാർ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കൾ അറിയണം..

ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു.
കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം....
അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ.83% തലച്ചോറിൻ്റെ വളർച്ച നടക്കുന്ന കാലഘട്ടത്തിൻ്റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാർക്ക് ഗവൺമെൻ്റ് ട്രൈനിംഗ് പിരീടിൽ നല്കുന്നു എന്നതുകൂടെ അറിയുക.......

ലക്ഷ്മി ദാമോദർ, കുറ്റ്യാടി
C. NO.89
കുന്നുമ്മൽ 1CDS,
കോഴിക്കോട്:, കേരള,
18.6.2020

Full View
Tags:    
News Summary - letter to sreenivasan-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.