ഒാൺലൈൻ റിലീസ്​: ജയസൂര്യ ചിത്രങ്ങൾ ഇനി തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന്​ ലിബർട്ടി ബഷീർ

കോഴിക്കോട്​: വിജയ്​ ബാബുവി​​​​െൻറ നിർമാണത്തിൽ ജയസൂര്യ നായകനാകുന്ന ചിത്രം 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡൻറും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീർ രംഗത്ത്​. ഒരു ഒാൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം അണിയറപ്രവർത്തകരുടെ തീരുമാനത്തെ എതിർത്ത്​ രംഗത്തെത്തിയത്​.

ഒാൺലൈൻ റിലീസുമായി മുന്നോട്ടുപോയാൽ ലോക്​ഡൗൺ കഴിഞ്ഞതിന്​ ശേഷം തിയറ്റർ എന്ന് തുറക്കുന്നോ അന്നുമുതൽ ജയസൂര്യ, വിജയ്​ ബാബു എന്നിവരുടെ ഒറ്റ സിനിമകളും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഇതിന്​ തിയറ്ററുടമകളുടെ സംഘടനയായ ഫിയോകി​േൻറയും മറ്റ് സിനിമാ സംഘടനകളുടെയും പിന്തുണയുണ്ടെന്നും ലിബർട്ടി ബഷീർ അറിയിച്ചു. ആൻറണി പെരുമ്പാവൂര്‍ അടക്കമുള്ള ചലച്ചിത്ര സംഘടനാ പ്രതിനിധികളോട്​ ഇതുമായി ബന്ധപ്പെട്ട്​ സംസാരിച്ചു. തങ്ങളുടെ തീരുമാനത്തിനൊപ്പമാണ്​ അവരെന്നും അദ്ദേഹം പറഞ്ഞു.

തിയറ്റുകള്‍ അടച്ചുപൂട്ടിയിട്ട് ഇന്നേക്ക്​ 67 ദിവസം കഴിഞ്ഞു. ലോക്ഡൗണില്‍ തിയറ്ററുകളില്‍ നിന്ന് എടുത്തുമാറ്റിയ സിനിമകളായ കപ്പേളയും ഫോറന്‍സികും കോഴിപ്പോരും ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ പ്രശ്‌നമില്ല. ചലച്ചിത്ര വ്യവസായം മൊത്തമായി ഒരു പ്രതിസന്ധിയിൽ നിൽക്കു​മ്പോൾ ഒന്നുരണ്ടുപേർ ഇത്തരത്തിൽ സമാന്തര വിപണി തേടിപ്പോകുന്നത്​ മലയാള സിനിമയോട്​ ചെയ്യുന്ന ചതിയാണ്​. ജയസൂര്യ അല്ല മലയാളത്തിലെ ഏത്​ വലിയ നടൻ ആയാലും തിയറ്ററുകൾ ഒഴിവാക്കി റിലീസുമായി മുന്നോട്ട്​ പോയാൽ ഭാവിയിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നാണ്​ തിയറ്റർ ഉടമകളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നത്​ ഏഴ്​ ചിത്രങ്ങൾ

സൂഫിയും സുജാതയും

ആദ്യമായി ഒരു മലയാള ചിത്രം ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്യുന്നെന്ന പ്രത്യേകതയുമായാണ്​ സൂഫിയും സുജാതയും എത്തുന്നത്​. വിജയ്​ ബാബു നിർമിച്ച്​ ജയസൂര്യ നായകനാകുന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്യുന്നത്​. അ​ദിഥി റാവുവാണ് നായിക.

ഗുലാബോ സിതാബോ

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.  ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാകും ഗുലോബോ സിതാബോ. പികുവിന് ശേഷം അമിതാഭ് ബച്ചനും ഷൂജിത് സിർകാറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ജൂഹി ചതുർവേദിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഗ്ലോബൽ റിലീസ് ആയി വീടുകളില്‍ എത്തുന്ന ചിത്രം 200 രാജ്യങ്ങളിൽ സ്ട്രീം ചെയ്യും. 

പൊൻമകൾ വന്താൽ

സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മ​​െൻറ്​ നിര്‍മ്മിച്ച സിനിമയിൽ ജ്യോതികയാണ്​ നായിക.  ജെ.ജെ ഫ്രെഡറിക് ആണ് കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം  ചെയ്​തിരിക്കുന്നത്​. മേയ് 29ന് ആമസോൺ പ്രൈമിലാണ്​ റിലീസ്.

ഫ്രഞ്ച്​ ബിരിയാണി

ഡാനിഷ് സേട്ട് പ്രധാന കഥാപാത്രമായ കന്നഡ ചിത്രം ഫ്രഞ്ച് ബിരിയാണി ജൂലൈ 24നാണ്​ ആമസോണ്‍ പ്രൈമില്‍ റിലീസ്​ ചെയ്യുന്നത്​.

ലോ

രാഗിണി ചന്ദ്രനും സിരി പ്രഹ്ലാദും കേന്ദ്രകഥാപാത്രങ്ങളായ കന്നഡ സിനിമ ജൂണ്‍ 26ന് ആമസോണ്‍ പ്രൈമിൽ റിലീസ്​ ചെയ്യും.

പെൻഗ്വിൻ

കീർത്തി സുരേഷ്​ നായികയാകുന്ന ചിത്രം ഈശ്വര്‍ കാര്‍ത്തികാണ്​ സംവിധാനം ചെയ്തിരിക്കുന്നത്​. മലയാളം, തമിഴ്​, തെലുങ്ക്​ ഭാഷകളിലായി ആമസോൺ പ്രൈമിലാണ്​ ചിത്രം എത്തുന്നത്​.

ശകുന്തളാ ദേവി

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെട്ടിരുന്ന ശകുന്തളാ ദേവിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ വിദ്യാ ബാലനാണ്​ ശകുന്തളാ ദേവിയെ അവതരിപ്പിക്കുന്നത്​. അനു മേനോന്‍ ആണ് സംവിധാനം. ചിത്രത്തിന്റെ റിലീസ്​ ഡേറ്റ്​ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - liberty basheer against ott release of malayalam cinema-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.