അങ്കമാലി ഡയറിസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഇൗ.മ.യൗവിെൻറ റിലീസ് നീട്ടി. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമക്ക് വേണ്ടി കാത്തിരുന്ന ഒാരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് ലിജോ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ അർഹിക്കുന്ന തരത്തിലുള്ള വൈഡ് റിലീസ് നൽകുവാനുള്ള നിർമാതാക്കളുടെ തീരുമാനത്തിെൻറ ഭാഗമായാണ് റിലീസ് നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക്പോസ്റ്റിെൻറ പൂർണ്ണ രൂപം
ഈ.മ.യൗ. പ്രിവ്യു ഷോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സ്നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകൾക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അർഹിക്കുന്ന തരത്തിലുള്ള ഒരു കൺട്രി വൈഡ് റിലീസ് നൽകുവാൻ ഉള്ള നിർമാതാക്കളുടെ തീരുമാനം സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങളുടെ കൂട്ടായ തീരുമാനം കൂടിയാണ് .
കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു.
ഈ.മ.യൗ. ഏറ്റവും നല്ല രീതിയിൽ നിങ്ങള്ക്ക് മുന്നിലെത്തിക്കാൻ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം കൂട്ടുകാരെ
നന്ദി
ലിജോ ജോസ് പെല്ലിശ്ശേരി
രാജേഷ് ജോർജ് കുളങ്ങര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.