തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും -ലിജോ 

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ബഹിഷ്കരിച്ച കലാകാരൻമാരെ അനുമോദിച്ചും സ്വീകരിച്ചവരെ വിമർശിച്ചും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 

തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടിയെന്നും ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും പൊള്ളുന്നുണ്ടെങ്കില്‍ അവരുടെ മുഖത്ത് കാറി നീട്ടി തുപ്പുകയാണെന്നും പെല്ലിശ്ശേരി പറഞ്ഞു. എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും. ഒപ്പം അപമാനിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും ലിജോ ജോസ്  കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - Lijo Jose Pellissery on Natioanal Awrad Rejection-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.