മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ പ്രിയങ്കരമാണ് ഡിസ്നിയുടെ ദ ലയൺ കിങ്. സിംബ എന്ന സിംഹക്കുട്ടിയുടെ കഥ പറയുന്ന ലയൺ കിങ്ങിൽ ഒരു അഴിച്ചുപണി നടത്തിയിരിക്കുകയാണ് ഒരു വിരുതൻ. പേര് സിംബ മോൻ സ്പീക്കിങ് ചാപ്റ്റർ ഒന്ന്.
കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചപൂട്ടലിൽ കഴിയുന്ന മലയാളികളെ ചിരിപ്പിക്കാൻ ലയൺ കിങ്ങിലെ കഥാപാത്രങ്ങൾക്ക് ദശമൂലം ദാമുവിെൻറയും മണവാളെൻറയും ശബ്ദം നൽകിയത് അതുൽ ശ്രീ എന്ന ട്രോളൻ. ട്രോളൻമാരെ എന്നും പ്രോത്സാഹിപ്പിക്കുന്ന നടൻ സുരാജ് വെഞ്ഞാറമൂടാണ് സിംബ മോൻ പാർട്ട് ഒന്ന് എന്ന ചെറു വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
സുരാജിെൻറയും സലിം കുമാറിെൻറയും കൊച്ചിൻ ഹനീഫയുടെയും ചട്ടമ്പിനാട്, പുലിവാൽ കല്യാണം തുടങ്ങിയ ചിത്രങ്ങളിലെ കോമഡികളാണ് ലയൺ കിങ്ങിലെ സീനുകൾക്ക് യാഥാർഥ്യമെന്ന് തോന്നുന്ന വിധത്തിൽ കോർത്തിണക്കിയിരിക്കുന്നത്. എന്തായാലും വൻ വൈറലായ പുതിയ ട്രോൾ വീഡിയോക്ക് 66000ത്തോളം ലൈക്കുകയാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.