കോട്ടക്കൽ: ഒരു ടിക്കറ്റിനായി അടികൂടിയിരുന്ന കാലം, സൂപ്പർതാരങ്ങളുടെ ചിത്രത്തിന് ല ഭിച്ചിരുന്ന വരവേൽപ്-എല്ലാം ഈ ലോക്ഡൗണിൽ വിസ്മൃതിയായി. തിയറ്ററുകളിലും പരിസരങ്ങ ളിലും ഇപ്പോൾ ആളും അനക്കവുമില്ല, ഫാൻസുകളില്ല. എന്നാലും തിയറ്ററുകളിപ്പേഴും പ്രവർത്തിപ്പിക്കുകയാണ് ഉടമകളും ജീവനക്കാരും. ഇല്ലെങ്കിൽ ലോക്ഡൗൺ കാലം കഴിഞ്ഞാലും എന്നന്നേക്കുമായി അടച്ചിടേണ്ടിവരും.
ഒരുകാലത്ത് ഹൗസ്ഫുള്ളായി ഓടിയിരുന്ന തിയറ്ററുകളാണ് ഇപ്പോൾ ഒരാൾപോലും ഇല്ലാതെയും പ്രവർത്തിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ശബ്ദസംവിധാനത്തേയും സ്ക്രീനിനേയും തുടർച്ചയായ അടച്ചിൽ ദോഷകരമായി ബാധിക്കാതിരിക്കാൻ ആളില്ലാതെ മണിക്കൂറുകളോളം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയിലാണ് ഉടമകളും ജീവനക്കാരും. യന്ത്രങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, സ്ക്രീൻ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ നഷ്ടമാവുന്നത് ലക്ഷങ്ങളാണ്.
അതിനായി ഒരുദിവസം ഇടവിട്ട് അരമണിക്കൂറോളം സിനിമ പ്രദർശിപ്പിക്കേണ്ട അവസ്ഥയിലാണ് ഉടമകൾ. തിയറ്ററിന് വരുന്ന കേടുപാടുകൾ വേറെയും. അറ്റകുറ്റപ്പണികൾക്കായി ആയിരങ്ങൾ ചെലവഴിക്കണം. ഇപ്പോൾതന്നെ കേടുപാടുകൾ സംഭവിച്ച അവസ്ഥയിലാണ് പല സിനിമ കൊട്ടകകളും. ഇത്രയുംദിവസം ജീവനക്കാരെ നിലനിർത്തിയാണ് ഒഴിവുസമയങ്ങളിലെ ആളില്ലാ പ്രദർശനം. കഴിഞ്ഞ മാർച്ച് 10നായിരുന്നു അവസാനത്തെ പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.