ലൂസിഫർ അടുത്ത വർഷം; പൃഥ്വി, മുരളി എന്നിവരോടൊപ്പം ജോലി ചെയ്യുന്നത് തന്നെ അതിശയിപ്പിക്കുന്നു -മോഹൻലാൽ 

മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ. ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്‍റെയും മുരളി ഗോപിയുടെയും കൂടെ ജോലി ചെയ്യുന്നതാണ് തന്നെ അതിശയിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ ചിത്രം തീര്‍ച്ചയായിട്ടും ഒരുപാട് പ്രത്യേകതകളുള്ളതായിരിക്കും. ഈ കൂട്ടുക്കെട്ട് തന്നെ ആയിരിക്കും ഈ ചിത്രത്തിന്‍റെ പ്രത്യേകത. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. 

ഏറ്റവും വലിയ ആരാധക പിന്തുണയുള്ള താരത്തെ മുന്‍നിര്‍ത്തി എഴുതുമ്പോള്‍ അവരെ ആസ്വദിപ്പിക്കുന്ന ഘടകങ്ങള്‍ ചിത്രത്തിൽ ഉണ്ടാവാമെന്ന് മുരളി ഗോപിയും വ്യക്തമാക്കി.  

Full View
Tags:    
News Summary - Lucifer mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.