മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്. സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ലൂസിഫറന്‍റെ അടുത്ത ഷെഡ്യൂളിന് ഇനി ഒരാഴ്ച കൂടിയുണ്ട് . ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ അഭിമാനമായാണ് ഞാൻ കരുതുന്നത്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രയിലര്‍ ഉടന്‍ പുറത്തിറങ്ങും. തീര്‍ച്ചയായും നിങ്ങള്‍ക്ക് പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ സിനിമാനുഭവമായിരിക്കും ലൂസിഫര്‍
മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരിനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ് എന്നിവർ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.