marconi-mathai

മത്തായിയെ... ഇത് കലക്കും -മാര്‍ക്കോണി മത്തായിയുടെ ട്രെയിലർ

മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം 'മാര്‍ക്കോണി മത്തായി'യുടെ ട്രെയിലർ പുറത് തിറങ്ങി. ജയറാം പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനില്‍ കളത്തിലാണ്.

സത്യം സിനിമാസിന്‍റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് നിര്‍മാണം. ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗീസ്, സിദ്ധാർഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനി ടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിങ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Full View

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു.

Tags:    
News Summary - Maarconi Mathaai Official Trailer Jayaram Vijay Sethupathi -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.