‘അമ്മ’ തിലകനോട് തെറ്റ്​ ചെയ്തിട്ടില്ല -മധു

കൊച്ചി: താര സംഘടനയായ അമ്മ തിലകനോട് വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സിനിമനടൻ മധു. തിലകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പദ്മശ്രീ തിലകൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മെക്കതിരെ വിധി വന്നതിനുശേഷമായിരുന്നു തനിക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ഇത് ഏറ്റുവാങ്ങാൻ വരുന്നതിനെക്കുറിച്ച് ഒരിക്കൽകൂടി ആലോചിക്കുമായിരുന്നു. തിലകൻ ആവശ്യത്തിന് അഭിനയിക്കാതിരുന്നിട്ടില്ല. ‘ട്വൻറി20’ സിനിമ എടുക്കാനുള്ള എല്ലാ കാര്യങ്ങളും ആദ്യഘട്ടത്തിൽ തിലകനെയായിരുന്നു ഏൽപിച്ചിരുന്നത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും അക്കാര്യം മുന്നോട്ട് പോകാത്തതിെനത്തുടർന്ന് ദിലീപ് കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തിലകൻ സിനിമ മേഖലയിൽ ഒറ്റപ്പെട്ടിരുെന്നന്ന കാര്യം അവാർഡ് വിതരണത്തോടനുബന്ധിച്ച് സംവിധായകൻ വിനയനുൾപ്പെടെ പറഞ്ഞതിനെത്തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിലാണ് മധു ഇക്കാര്യങ്ങൾ പറഞ്ഞത്. 

അമ്മെക്കതിരെ കോടതി വിധി വന്നതിനുശേഷം പുരസ്കാരം സ്വീകരിക്കാൻ പോകേണ്ടതിനെക്കുറിച്ച് അമ്മയിലെ ഭാരവാഹികളോട് താൻ ചോദിച്ചു. എന്നാൽ, തീർച്ചയായും പുരസ്കാരം സ്വീകരിക്കണമെന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. വിലക്കുണ്ട് എന്നതൊന്നും അറിയാതെ ഒരിക്കൽ താൻ വിനയെൻറ ചിത്രത്തിൽ അഭിനയിക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ, ചിത്രീകരണത്തിനെത്തിയപ്പോൾ അഭിനയിക്കരുതെന്നും വിലക്കുണ്ടെന്നും ഒരുപറ്റം ആളുകൾ പറഞ്ഞു. ഇതേതുടർന്ന് വിനയനെ ബന്ധപ്പെട്ടപ്പോൾ തെൻറ അവസ്ഥ മനസ്സിലാക്കി അദ്ദേഹം പിന്മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ശേഷം അങ്ങോട്ട് ആവശ്യപ്പെട്ട് വിനയെൻറ ചിത്രത്തിൽ അഭിനയിെച്ചന്നും മധു കൂട്ടിച്ചേർത്തു. 

പകരം വെക്കാനില്ലാത്ത അഭിനേതാവായിരുന്നു തിലകൻ. കഥാപാത്രങ്ങളെ തേൻറതായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം നടന്മാരിൽ ഒരാളായിരുന്നു തിലകനെന്നും മധു അനുസ്മരിച്ചു. 

Tags:    
News Summary - madhu on amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.