തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2019 ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത് ത് സംഘടിപ്പിക്കുന്ന 12ാമത് രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വ ചലച്ചിത്രമേളയോടനുബന് ധിച്ചുള്ള (ഐ.ഡി.എസ്.എഫ്.എഫ്.കെ) സമഗ്ര സംഭാവന പുരസ്കാരത്തിന് പ്രശസ്ത ഡോക്യുമെൻററി സംവിധായിക മധുശ്രീ ദത്തയെ തെരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. ജൂൺ 26ന് കൈരളി തിയറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
മേളയുടെ റെേട്രാസ്പെക്റ്റീവ് വിഭാഗത്തിൽ മധുശ്രീ ദത്തയുടെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡോക്യുമെൻററി സംവിധായിക, ക്യുറേറ്റർ, അധ്യാപിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മധുശ്രീ ദത്ത സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും നിയമസഹായം നൽകുന്നതിനുമായി പ്രവർത്തിക്കുന്ന മുംബൈയിലെ മജ്ലിസ് എന്ന സംഘടനയുടെ സ്ഥാപകയും എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. കൊൽക്കത്ത ജാദവ്പൂർ യൂനിവേഴ്സിറ്റി, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയിട്ടുള്ള മധുശ്രീ ദത്ത ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. കഴിഞ്ഞവർഷമാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ ആദ്യമായി സമഗ്ര സംഭാവന പുരസ്കാരം ഏർപ്പെടുത്തിയത്. ആനന്ദ് പട്വർധൻ ആയിരുന്നു ആദ്യജേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.