ഫേസ്ബുക്കിൽ കോട്ടും സ്യൂട്ടുമണിഞ്ഞ് കിടിലൻ ലുക്കിൽ വന്നതായിരുന്നു സംവിധായകൻ മേജർ രവി. പോസ്റ്റിന് താഴെ കമൻറുകളുമായി നിരവധിപേർ വന്നതോടെ ഒാരോരുത്തർക്കും മറുപടിയും സംവിധായകൻ നൽകി.കമൻറുകൾ പലതും പരിധി വിെട്ടങ്കിലും മേജർ പട്ടാളരീതിയൊക്കെ വിട്ട് എല്ലാത്തിനും കൂളായി മറുപടി നൽകി.
എന്ത് കാര്യങ്ങൾ ചെയ്യുേമ്പാഴും അങ്ങേയറ്റം ട്രോൾ ചെയ്യപ്പെടുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ, അവർ ചെയ്തോെട്ട എന്നാൽ ഒരു പരിധികഴിഞ്ഞാൽ അവ ഒരു വ്യക്തിക്ക് എത്രത്തോളം വേദനയുണ്ടാക്കുമെന്നത് ട്രോളുന്നവർക്കറിയില്ലെന്നും തനിക്ക് അത് ഒരു പ്രചോദനം മാത്രമാണെന്നും മേജർ രവി പറഞ്ഞു. സാറിനെ ട്രോളിയാൽ ആരാധകരെ വെടിവച്ച് കൊല്ലുമോ എന്നുള്ള തരത്തിലും ചോദ്യം വന്നു. അവര്‍ പാവങ്ങള്‍ അല്ലെ, സാരമില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.
അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഉടൻതന്നെ എല്ലാവരെയും അറിയിക്കും. പുതിയ ചിത്രം പട്ടാള കഥയല്ല പറയുന്നത്. മോഹൻലാൽ അല്ല നായകനെന്നും മേജർ രവി ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടനെന്ന ചോദ്യത്തിന് രണ്ടു പേരും അവരവരുടെ രീതിയിൽ മികച്ചവരാണെന്നും താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.