കൊച്ചി: ചലച്ചിത്ര നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്. ബാവയാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പെങ്കടുത്തത്.
പത്തൊമ്പതാം വയസിൽ വിവാഹിതയാെയങ്കിലും ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. നാലു വർഷത്തിനു ശേഷം വിവാഹ മോചിതയായി. ഒരു മകനുണ്ട്.
ഫഹദ് ഫാസിലിനെ നായകനാക്കി ‘നാളെ’ എന്നൊരു ചിത്രം സിജു സംവിധാനം ചെയ്തിട്ടുണ്ട്. നടി നമിത പ്രമോദ് അടക്കം ചലച്ചിത്ര മേഖലയിലെ പലരും ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.