‘ഒരേ മുഖം’ റിലീസ് 24ന്

ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിച്ച് സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഒരേ മുഖം’ എന്ന ചിത്രം നവംമ്പര്‍ 24ന് തിയറ്ററുകളിലെത്തും. 11ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്.

ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം. ചീഫ് അസോ. ഡയറക്ടര്‍: ബേബി പണിക്കര്‍. അസി. ഡയറക്ടര്‍: അഭിജിത്ത്. കല: സാബു മോഹന്‍. വസ്ത്രം: സമീറ സനീഷ്. മേക്കപ്പ്: പ്രദീപ് രംഗന്‍. സ്റ്റില്‍സ്: ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്. പ്രൊഡ. എക്സി: ബിനു മുരളി.

Tags:    
News Summary - malayalam film ore mukham release at november 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.