എൻ.എൻ കൊട്ടാരക്കരക്ക് ശേഷം മലയാളക്കരയെ ഞെട്ടിച്ച കോൾഡ് ബ്ലഡഡ് വില്ലൻ, വില്ലൻമാരുടെ നിരയിൽ നിന്നും ഹാസ് യതാരമായും പിന്നീട് സ്വഭാവ നടനായും വിജയം കൈവരിച്ച അപൂർവ്വം നടന്മാരിലൊരാൾ, ക്യാപ്റ്റൻ രാജുവിന് മലയാള സിനിമാ ലോകത്തും ജനഹൃദയങ്ങളിലും ഉള്ള സ്ഥാനം അദ്ദേഹത്തിെൻറ പേരിന് മുമ്പിലായി ചാർത്തി നൽകിയിട്ടുണ്ട്. മികച്ച ഒരു കലാകാരനെയും സഹപ്രവർത്തകെൻറയും വിയോഗത്തിൽ വേദനയറിയിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയും മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം നിരവധി താരങ്ങളുമാണ് രംഗത്തുവന്നത്.
ക്യാപ്റ്റന്‍ രാജുവിനേപ്പോലെ ഉയരവും സൗന്ദര്യവും അഭിനയ മികവും ഒരു പോലെ സമ്മേളിച്ച അഭിനേതാവ് മലയാള സിനിമയില്‍ അന്നും ഇന്നുമില്ലെന്ന് മമ്മൂട്ടി പ്രതികരിച്ചു. രാജുവിെൻറ വിയോഗം ഏറെ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നതായും മമ്മൂട്ടി പറഞ്ഞു. സിനിമാ ലോകത്ത് താനും ക്യാപ്റ്റൻ രാജുവും ഏകദേശം ഒരോ കാലത്താണ് എത്തുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ചെയ്യുന്ന തൊഴിലിനോട് ഇത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
"ലാലൂ.... രാജുച്ചായനാ" പ്രിയപ്പെട്ട രാജുവേട്ടൻ്റെ ശബ്ദം ഇപ്പോഴും എൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ..... pic.twitter.com/LeH8QhApy2
— Mohanlal (@Mohanlal) September 17, 2018
"ലാലൂ.... രാജുച്ചായനാ" പ്രിയപ്പെട്ട രാജുവേട്ടെൻറ ശബ്ദം ഇപ്പോഴും എെൻറ കാതുകളിൽ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന മലയാളത്തിെൻറ പ്രിയപ്പെട്ട ക്യാപ്റ്റൻ രാജു ഇനി ഓർമ്മകളിൽ മാത്രം. ആദരാഞ്ജലികൾ പ്രിയ രാജുവേട്ടാ.. -ഇങ്ങനെയായിരുന്നു ട്വിറ്ററിൽ മേഹൻലാലിെൻറ പ്രതികരണം. നടന്‍ എന്നതിനെക്കാളുപരി ക്യാപ്റ്റന്‍ രാജു തെൻറ നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നു. അദ്ദേഹത്തിെൻറ കുടുംബവുമായി ദീര്‍ഘകാലമായുള്ള ബന്ധമുണ്ട്. ചിട്ടയായ ജീവിതത്തിന് ഉടമയായ ക്യാപ്റ്റന്‍ രാജുവിന് അപകടങ്ങളെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിദേശത്ത് അദ്ദേഹം ചികിത്സയിലായിരുന്നപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട് ആരോഗ്യകാര്യങ്ങള്‍ താന്‍ തിരക്കിയിരുന്നതായി മോഹൻലാൽ പറഞ്ഞു.
സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്രാജുവിെൻറ സ്ഥാനമെന്നായിരുന്നു നടി മഞ്ജു വാര്യർ പ്രതികരിച്ചത്. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്‌നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍ കാണാനാകില്ലായിരുന്നു. 'ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായെൻറ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍ ഇടയ്‌ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ട്... - മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അമ്മ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്. അമ്മയുടെ എല്ലാ പ്രവർത്തനങ്ങളിലും ക്യാപ്റ്റൻ രാജു സജീവമായിരുന്നു എന്നും അമ്മ പ്രസിഡണ്ട് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ക്യാപ്റ്റൻ രാജുവിനെ അറിയാൻ കഴിഞ്ഞതും കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നതായി പൃഥ്വിരാജ് സുകുമാരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.