‘പത്മവ്യൂഹത്തിലെ അഭിമന്യു’ ചിത്രീകരണം തുടങ്ങി

വിനീഷ് ആരാധ്യ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്‍റെ ചിത്രീകരണം തുടങ്ങി. പുതുമുഖം ആകാശ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കോഴിക്കോട്‌, എറണാകുളം, മൂന്നാർ, വട്ടവട എന്നിവിടങ്ങളിലാണ്. ഇന്ദ്രൻസ്, സോനാ നായർ, ശ്രുതി മേനോൻ, സ്നേഹ എന്നിവർക്ക് പുറമേ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

തൃശ്ശൂർ കേരളവർമ്മ കോളജിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ സൈമൺ ബ്രിട്ടോ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചലച്ചിത്ര സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

ക്യാമറ: ഷാജി ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ദത്ത്, ശ്രീജിത്ത് പൊയിൽ കാവ്, പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളി, ആർ.എം.സി.സിയുടെ ബാനറിലാണ് നിർമാണം. മേക്കപ്പ്: റോയ് പല്ലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സന്ദീപ് അജിത്ത് കുമാർ, അസോസിയേറ്റ് ഡയറക്ടർ: അനസ് കടലുണ്ടി, പ്രദീപ് കടിയങ്ങാട്, സംഗീതം: അജയ് ഗോപൻ, സ്റ്റിൽസ്: ഐ.എം.സുരേഷ്, ഗാനരചന: രമേശ് കാവിൽ, സി.പി. അബൂബക്കർ.

Tags:    
News Summary - Malayalam Movie Padmavyuhathile Abhimanyu -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.