കൊച്ചി: വരുമാനവിഹിതത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് പ്രമുഖ മാളുകളിലെ മൾട്ടിപ്ലക്സ് തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് വിതരണക്കാരും നിർമാതാക്കളും തീരുമാനിച്ചു. കലക്ഷൻ റെക്കോഡ് ഭേദിച്ച് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ബാഹുബലി’ പിൻവലിച്ചു. വിതരണക്കാരുടെയും നിർമാതാക്കളുടെയും സംഘടനകളുടെയും നടൻ ദിലീപ് പ്രസിഡൻറായ തിയറ്റർ ഉടമകളുടെ സംഘടനയുടെയും കോർകമ്മിറ്റിയിലാണ് ഇൗ തീരുമാനം.
എ ക്ലാസ് തിയറ്ററുകളെപ്പോലെ വിഹിതം നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. റിലീസിെൻറ ആദ്യ ആഴ്ചയിൽ എ ക്ലാസ് തിയറ്ററുകൾ 60 ശതമാനം വിഹിതമാണ് നൽകുന്നത്. രണ്ടാംവാരത്തിൽ 55ഉം മൂന്നാംവാരത്തിൽ 50 ശതമാനവുമാണ്. എന്നാൽ, മൾട്ടിപ്ലക്സുകൾ ഇത് യഥാക്രമം 55, 45, 40 എന്നിങ്ങനെയാണ്. ഇതേച്ചൊല്ലി തർക്കം നിലനിൽക്കുകയായിരുന്നു. ഇടപ്പള്ളി ലുലു മാളിലെ പി.വി.ആർ, കൊച്ചി നഗരത്തിൽ സെൻട്രൽ മാളിലെ സിനി പോളിസ്, തൃശൂർ ശോഭാ സിറ്റിയിലെ െഎനോക്ക്സ് എന്നീ മൾട്ടിപ്ലക്സുകൾക്കാണ് വിലക്ക്. ഇവയിൽ 16 സ്ക്രീനുകളുണ്ട്.
മുംബൈയും ചെൈന്നയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണിവ. ഇൗ മൾട്ടിപ്ലക്സ് അധികൃതരുമായി പലവട്ടം ചർച്ച നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ് തീരുമാനമെന്ന് ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ പ്രസിഡൻറ് സിയാദ് കോക്കർ പറഞ്ഞു. ചർച്ച തുടരും. എന്നാൽ, വ്യവസ്ഥ അംഗീകരിച്ചാലേ തീരുമാനം പുനഃപരിശോധിക്കൂ- അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച റിലീസ് ചെയ്ത ‘അച്ചായൻസ്’, ‘ഗോദ’ എന്നീ പടങ്ങൾ ഇൗ മൾട്ടിപ്ലക്സുകൾക്ക് നൽകിയിട്ടില്ല. മറ്റ് പടങ്ങളും നൽകില്ല. ഇതിൽ ബാഹുബലി പിൻവലിച്ചതാണ് മൾട്ടിപ്ലക്സുകൾക്ക് വലിയ തിരിച്ചടിയായത്. എല്ലാ ഭാഷയിലുമുള്ള ബാഹുബലിയുടെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി പിക്ചേഴ്സിനാണ്. അതേസമയം സംസ്ഥാനത്തെ മറ്റ് മൾട്ടിപ്ലക്സുകൾ തങ്ങളുടെ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടെന്ന് സിയാദ് കോക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.