യേശുദാസിന് പിന്തുണയുമായി പിന്നണി ഗായകർ

ദേശീയ ചലചിത്ര പുരസ്കാര വിവാദത്തിൽ യേശുദാസിന് പിന്തുണയുമായി മലയാള ചലചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമം. അദ്ദേഹത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും യേശുദാസിനെതിരെ ചില അഭിനേതാക്കളും ചലചിത്ര പ്രവർത്തകരും സംസ്കാര്യ ശൂന്യമായി പെരുമാറുന്നത് നിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

യേശുദാസിൻെറ വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറി ആക്രമിക്കുന്നവർ അദ്ദേഹം മലയാള ചലചിത്ര രംഗത്തിന് ദേശീയ തലത്തിൽ നേടിത്തന്ന ബഹുമതിയുടെ മൂല്യം മനസ്സിലാക്കി മാന്യതയോടെ പെരുമാറണമെന്നും സമം ആവശ്യപ്പെട്ടു. വില കുറഞ്ഞ ആരോപണങ്ങളിലൂടെ ചിലർ ചീപ്പ് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണ്. യേശുദാസിനെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ അധികാരികൾ നിയമനടപടി സ്വീകരിക്കണമെന്നും സമം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
 

Tags:    
News Summary - malayalam singers supports yesudas on award row -movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.