രൂപേഷ്​ ചെയ്​ത സിനിമകൾ മാസ്​റ്റർ പീസായിരുന്നോ? മറുപടിയുമായി മലയാളി സംവിധായകൻ

നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ച രൂപേഷ്​ പീതാംബരന്​ മറുപടിയുമായി മലയാളി സംവിധായകൻ അനിൽ കെ.നായർ. ഒരു സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം മോശം റിവ്യൂ എഴുതിയത്​ ശരിയായില്ലെന്നാണ്​ അനിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. 

രൂപേഷ്​, നിങ്ങൾക്ക്​ ഒരു സിനിമയെ പറ്റി എഴുതാൻ പൂർണ സ്വാത​ന്ത്ര്യമുണ്ട്​. സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം നാലാംകിട മഞ്ഞപത്രത്തി​​​െൻറ ലൈനിൽ നെഗറ്റീവ്​ റിവ്യു എഴുതിയത്​ എന്തിനായിരുന്നു. മുമ്പ്​ രൂപേഷ്​ സംവിധാനം ചെയ്​ത സിനിമകൾ മാസ്​റ്റർപീസായിരുന്നോയെന്നും അനിൽ ചോദിച്ചു.

അല്ലെങ്കിൽ തന്നെ ഒന്നു പറയൂ, ആരാണ്​ മലയാളത്തി​​​െൻറ കുറസോ വാ? മലയാളത്തി​​​െൻറ സ്​പിൽബർഗ്​. ഒരു സിനിമയു​ടെ പിന്നിൽ നിർമാതവ്​ മുതൽ പ്രൊഡക്ഷൻ ബോയുടെ വരെ കഷ്​ടപ്പാട്​ രൂപേഷിനറിയാം. എത്രയെത്ര സിനിമകളാണ്​ ആദ്യ ദിവസത്തിന്​ ശേഷം കയറി വന്നിട്ടുള്ളത്​. നിവി​​​െൻറ തന്നെ ആക്ഷൻ ഹീറോ ബിജു, ​ഞണ്ടുകളുടെ നാട്ടിലെ ഇടവേള എന്നിവ ഇത്തരത്തിൽ കയറി വന്നില്ലേ. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കു സിനിമ ആളുകൾ പോയി കാണ​െട്ട എന്നിട്ട്​ ജനങ്ങൾ തീരുമാനിക്ക​െട്ടയും അനിൽ കുറിച്ചു.

ഫേ​സ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം

 രൂപേഷ് ,നിങ്ങൾക്ക് ഒരു സിനിമയെ പറ്റി എഴുതാൻ പൂർണ്ണ സാതന്ത്രമുണ്ട് പക്ഷെ ഒരു സിനിമ ഇറങ്ങി മണിക്കൂറുകൾക്കകം നെഗറ്റീവ് റിവ്യൂ എഴുതി നാലാംകിട മഞ്ഞ പത്ര ലൈനിൽ എന്തിനായിരുന്നു അത്.മുൻപ് രൂപേഷ് സംവിധാനം ചെയ്ത സിനിമകൾ മാസ്റ്റർ പീസായിരുന്നൊ? അല്ലെങ്കിൽ തന്നെ ഒന്നു പറയൂ ആരാണ് മലയാളത്തിന്റെ കുറുസോ വാ?ആരാണ് മലയാളത്തിന്റെ സ്പിൽബർഗ്ഗ്? രൂപേഷിനറിയാം ഒരു സിനിമയുടെ പിന്നിലെ നിർമ്മാതാവിന്റെ,നടന്റെ, മറ്റ് നാനാവിധ ടെക്നീഷ്യന്റെ എന്തിന് ഒരു പ്രൊഡക്ഷൻ ബോയിടെ വരെ കഷ്ടപ്പാട്.ഇവിടെ ഗൗതം അയാളുടെ തനതായ രീതിയിൽ ഒരു സിനിമ ചെയ്തു.അതിനെന്തിനാണ് ഇപ്പോൾ ഒരു കമ്പാരിസൺ. എത്രയെത്ര സിനിമകളാണ് ആദ്യത്തെ ദിവസത്തിന് ശേഷം കയറി വന്നിട്ടുള്ളത്. നിവിന്റെ തന്നെ ആക്ഷൺ ഹീറോ ബിജു എല്ലാ നെഗറ്റീവ് അഭിപ്രായത്തെ മറികടന്ന് കയറി വന്നില്ലേ? ഞണ്ടുകൾ എങ്ങനെയായിരുന്നു. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കൂ സിനിമ ആളുകൾ പോയി കാണട്ടെ... ജനങ്ങൾ തീരുമാനിക്കട്ടെ.. രൂപേഷിന്റെ സിനിമയും വരട്ടെ... വിജയിക്കട്ടെ.. ഓർക്കുക സിനിമ നമ്മുടെ അന്നമാണ് രൂപേഷ്.

Full View
Tags:    
News Summary - Malyalam filim directer reply to roopesh pithambaran-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.