മമ്മുട്ടി ചിത്രം മാമങ്കത്തിൻെറ കിടിലൻ മേക്കിങ് വിഡിയോ പുറത്ത്. പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിർമിച്ച പടുകൂ റ്റൻ സെറ്റ് ആണ് വിഡിയോയിലുള്ളത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ടാണ് ഈ സെറ്റ് നിർമിച്ചത്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 16,17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമങ്കത്തിൻെറ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് മറ്റ് താരങ്ങൾ. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. എം.ജയചന്ദ്രനാണ് സംഗീതം. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രം നവംബർ അവസാനം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.