കൊച്ചി: മമ്മൂട്ടി നായകനാവുന്ന ‘മാമാങ്കം’ സിനിമയുടെ ചിത്രീകരണം തടയണമെന്നാവശ്യപ ്പെട്ട് മുൻ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള നൽകിയ ഹരജി കോടതി തള്ളി. മല യാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലിറങ്ങുന്ന ചിത്രത്തിനായി ഒരുപാട് ഗവേഷണം നടത്ത ിയിട്ടുണ്ടെന്നും ഇപ്പോൾതന്നെ ഒഴിവാക്കി ചിത്രീകരണവുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ് എറണാകുളം ജില്ല കോടതി (രണ്ട്) തടഞ്ഞത്.
നിർമാതാവായ വേണു കുന്നപ്പള്ളി അടക്കമുള്ളവരായിരുന്നു എതിർകക്ഷികൾ. മാമാങ്കം സിനിമയുടെ പൂർണാവകാശം നിർമാതാവ് വേണു കുന്നപ്പള്ളിക്ക് കൈമാറിയെന്ന നിർമാണക്കമ്പനിയായ കാവ്യ ഫിലിംസിെൻറ അഭിഭാഷകൻ സയ്ബി ജോസ് കിടങ്ങൂരിെൻറ വാദം അംഗീകരിച്ചാണ് കോടതി നടപടി.
തിരക്കഥക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ച 23 ലക്ഷത്തിൽ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാംഷെഡ്യൂൾ പൂർത്തിയാകുംമുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായായും അറിയിച്ചു.
സജീവ് പിള്ള ചിത്രീകരിച്ച രംഗങ്ങളിൽ പത്ത് മിനിറ്റ് സീനുകൾപോലും സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്തതാണെന്നും വാദത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. 13 കോടി രൂപയാണ് ഇതിലൂടെ നഷ്ടമുണ്ടായതത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.