പ്രതികരിച്ചാല്‍ സ്ത്രീകളെ ഫെമിനിസ്റ്റാക്കുന്നു-മമ്​ത മോഹൻദാസ്​

ഷാർജ:പ്രതികരിച്ചുപോയാല്‍ സ്ര്തീകളെ ഫെമിനെസ്റ്റെന്ന് വിളിച്ച് ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് നടി മമ്താ മോഹന്‍ദാസ്. ഷാർജയിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള ഇൻഡോ അറബ്​ വാണിജ്യ^സാംസ്​കാരിക നിക്ഷേപ പരിപാടിയില്‍ ഇൻഡോ അറബ്​ വനിതാ സംരഭക പുരസ്കാരങ്ങള്‍ വിതരണം ചെയ്​ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒാരോ മനുഷ്യർക്കും ജീവിക്കാനും സ്വപ്​നം കാണാനും അവ സാക്ഷാൽക്കരിക്കാനും അവകാശമുണ്ട്​. ആ മൗലിക അവകാശം ഒരാൾക്കൂം നിഷേധിക്കപ്പെട്ടുകൂടാ. സ്ത്രീയും പുരുഷനും പരസ്പരം ഭയത്തോടെ കാണേണ്ടവരല്ലെന്നും മമ്ത പറഞ്ഞു.

പഴയകാലത്ത് നിന്ന്​ വ്യത്യസ്തമായി സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ വായ് തുറന്നാല്‍ അവരെ ഫെമിനെസ്റ്റെന്ന് വിളിക്കുകയാണ്.ഭയപ്പെടുത്തി നിശബ്​ദരാക്കാൻ​ ​​ശ്രമിക്കുകയാണ്​. പരസ്പരെ ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും.

പുരുഷ​​െൻറ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും. തന്റെ വിജയത്തിന് പിന്നിലെ പുരുഷന്‍ അച്ഛനാണെന്നും മമ്ത പറഞ്ഞു. മമ്​ത മോഹൻദാസിന്​ ഗൾഫ്​ മാധ്യമത്തി​​െൻറ ഉപഹാരം സാബിൽ പാലസ്​ അഡ്​മിനിസ്​ട്രേറ്റർ റിയാസ്​ ചേലേരി സമർപ്പിച്ചു. റഷ അല്‍ ദന്‍ഹാനി, ഷഫീന യൂസുഫലി, ഡോ. റീന അനില്‍കുമാര്‍, ലിസ മായന്‍ എന്നിവര്‍ വനിതാ സംരഭക പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര് വികെ ഹംസ അബ്ബാസ്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - Mamatha mohandas statement about feminisam-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.