മാസും ക്ലാസും നിറയുന്ന അബ്രഹാമി​െൻറ പോസ്റ്ററുകൾ

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്​ അബ്രഹാമി​​െൻറ സന്തതികൾ. ചിത്രത്തി​​േൻറതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളെല്ലാം ആരാധകരിൽ ആവേശം നിറക്കുന്നതാണ്​​. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുകൾക്കൊപ്പം അൻസൻ പോൾ, കനിഹ എന്നിവരുൾ​െപടുന്ന പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്​.

മലയാള സിനിമയിലെ ഏറ്റവും വിലയേറിയ അസോസിയേറ്റ്​ സംവിധായകൻ ഷാജി പാടൂർ സംവിധായ​​െൻറ തൊപ്പിയണിയുന്ന ചിത്രത്തി​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്​ ബ്ലോക്​ബസ്റ്റർ ചിത്രം ഗ്രേറ്റ്​ഫാദറി​​െൻറ സംവിധായകൻ ഹനീഫ്​ അദേനിയാണ്​. ടേക്​ ഒാഫ്​ ഒരുക്കിയ മഹേഷ്​ നാരായണൻ എഡിറ്റിങ്ങും ദേശീയ അവാർഡ്​ ജേതാവ്​ സന്തോഷ്​ രാമൻ കലാസംവിധാനവും നിർവിഹിച്ചിരിക്കുന്നു. ഗോപി സുന്ദറി​​െൻറതാണ്​ സംഗീതം. ആൽബിയാണ്​ ഛായാഗ്രഹണം.

ഗുഡ്​വിൽ എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറിൽ ടി.എൽ ജോർജ്​, ജോബി ജോർജ്​ എന്നിവർ ചേർന്നാണ്​ ചി​ത്രം നിർമിച്ചിരിക്കുന്നത്​.

Tags:    
News Summary - Mammootty Abrahaminte Santhathikal posters-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.