തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളിെൻറ സംവിധായകൻ ശരത് സന്ദിത് ആണ് അനുഷ്ക-മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള സൂചന നൽകിയത്. പരോളിന് ശേഷം ഉടൻതന്നെ തെൻറ രണ്ടാം ചിത്രത്തിെൻറ വർക്കുകളിലേക്ക് കടക്കുമെന്നും ശരത് ഒരു ഒാൺലൈൻ മാധ്യമത്തോട് പറഞ്ഞു.
പരോളിന് മുമ്പായി മമ്മൂട്ടിയെ വെച്ച് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ചെയ്യാനുദ്ദേശിച്ചത്. അനുഷ്ക ഷെട്ടിയെ നായികയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അത് ഡേറ്റ് പ്രശ്നമായതിനാൽ നടക്കാതെ പോയി. എന്നാൽ പരോളിെൻറ റിലീസിന് ശേഷം ചിത്രത്തിെൻറ പ്രാരംഭ പണികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. കഥയും ആ വ്യക്തിയുടേത് തന്നെയാണ്. റൊമാൻറിക്കും അഭിനയ പ്രാധാന്യമുള്ള ചിത്രവുമായിരിക്കും ഇതെന്നും ശരത് സന്ദിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.