ബിഗ് ബിയിലെ ബിലാൽ വീണ്ടും വരുന്നു. ബിലാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമൽ നീരദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അമൽ നീരദാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
2007ലാണ് അമൽ ബിഗ് ബി സംവിധാനം ചെയ്യുന്നത്. രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായിരുന്നു ബിഗ് ബി. ചിത്രം തീയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും പിന്നീട് ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ചിത്രത്തിൽ ദുൽഖർ ഉണ്ടാകുമെന്നും പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.