കോവിഡ് വ്യാപനത്തെ തടയുന്നതിന്‍റെ ഭാഗമായി വീട്ടിലിരിക്കുകയെന്ന നിർദേശം അനുസരിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് നടൻ മമ്മൂട്ടി. ലോകത്തിന്‍റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ല. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനിൽക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രം. അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കിൽ മാത്രമേ, ഈ മഹാമാരിയിൽനിന്നു രക്ഷപ്പെടാനാകൂവെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ദിവസക്കൂലി കൊണ്ടുമാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്ക് കരുതിവെക്കുന്നതിൽ പരിമിതിയുണ്ട്. ഈ സമയത്ത് നമുക്ക് പരിചയമുള്ളവരെക്കുറിച്ചോ അയൽവാസികെള ക്കുറിച്ചോ ആലോചിക്കണം. അവർ കരുതിവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടി വേണ്ടി ആകണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവർക്കുള്ള പ്രാർഥനകൂടിയാണ് -മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.