ആര്യക്ക് പ്രാധാന്യം നൽകി 'ദ ഗ്രേറ്റ് ഫാദറി'ന്‍റെ മോഷൻ പോസ്റ്റർ

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'ദ ഗ്രേറ്റ് ഫാദറി'ന്‍റെ രണ്ടാമത്തെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. 'ആന്‍ഡ്രൂസ് ഈപ്പന്‍' എന്ന കഥാപാത്രം ചെയ്യുന്ന തമിഴ് താരം ആര്യക്കാണ് മോഷൻ പോസ്റ്ററിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദീനിയാണ്. സ്‌നേഹയാണ് നായിക. തമിഴ് നടന്‍ ആര്‍. ശ്യാം, മിയ, ഷാം, മാളവിക, ഐ.എം വിജയൻ, മണികണ്ഠൻ, ബേബി അനിഖ എന്നിവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മാർച്ച് 30ന് പ്രദർശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്‍റെ ടീസറിന് വന്‍ ജനപ്രീതി ലഭിച്ചിരുന്നു.  

Full View
Tags:    
News Summary - mammootty film The Great Father second Motion Poster ARYA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.