മമ്മൂട്ടിയുടെ 'മാസ്​റ്റർപീസ്​' രണ്ടാംഘട്ട ചിത്രീകരണം കോഴിക്കോട്​ ആരംഭിച്ചു 

മലയാള സിനിമയിൽ ആദ്യമായി 100 കോടി ക്ലബിൽ എത്തിയ പുലിമുരുകനുശേഷം തിരക്കഥാകൃത്ത്​ ഉദയ്​ കൃഷ്​ണയുടെ മാസ്​ ത്രില്ലറായ മമ്മൂട്ടിയുടെ 'മാസ്​റ്റർ പീസി​'​െൻറ രണ്ടാം ഘട്ട ചിത്രീകരണം കോഴിക്കോട്ട്​ ആരംഭിച്ചു. 

കൊല്ലത്തെ ആദ്യഘട്ട ചിത്രീകരണത്തിനുശേഷം ജൂലൈ ഒന്നിനാണ്​ കോഴിക്കോട്​ ആരംഭിച്ചത്​. മമ്മൂട്ടി അഭിനയിച്ച രാജാധിരാജ എന്ന ചി​​ത്രത്തി​​െൻറ സംവിധായകൻ അജയ്​ വാസുദേവാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. 

​പ്രശസ്​ത കഥാകൃത്ത്​ പ്രവാസി സി.എച്ച്​. മുഹമ്മദാദ്​ റോയൽ സിനിമാസി​​െൻറ ബാനറിൽ ഇൗബിഗ്​ ബഡ്​ജറ്റ്​ ചിത്രം നിർമിക്കുന്നത്​. 

എഡ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എ​​​േഡ്വർഡ്​ ലിവിങ്​ സ്​റ്റൺ എന്ന കോളജ്​ അധ്യാപക​നായാണ് മമ്മൂട്ടി എത്തുന്നത്.  സാജൻ സംവിധാനം ചെയ്​ത 'സ്​നേഹമുള്ള സിംഹം, കമലി​​െൻറ മഴയെത്തും മു​േമ്പ' എന്നീ  ചിത്രങ്ങളിൽ മമ്മൂട്ടി കൊളേജ് അധ്യാപകനായി വേഷമിട്ടിരുന്നു. 

മുകേഷ്​, ഗണേഷ്​കുമാർ,ക്യാപ്​റ്റൻ രാജു, ഉജ്ജനി മുകുന്ദൻ, പൂനം ബജ്​വ, വരലക്ഷ്​മി, ശരത്​ കുമാർ, ലെന, ​െതസ്​നിഖാൻ, മഹിമാനമ്പ്യാർ, പാഷാണം ഷാജി, കലാഭവൻ ഷാ ജോൺ, മക്​ബൂൽ സൽമാൻ, കൈലാഷ്​, ദിവ്യദ​ർശൻ ജോൺ, സു​ഗുണേഷ്​, ബിജുക്കുട്ടൻ, ശിവജി ഗുരുവായൂർ, മഞ്​ജുസതീഷ്​, നന്ദു, സ​ന്തോഷ്​ പണ്ഡിറ്റ്​ കൂടാതെ ഒ​േട്ടറെ പുതുമുമുഖങ്ങളും ചിത്രത്തിൽഅഭിനയിക്കുന്നു. 

ക്യാമറ: വിനോദ്​ ഇല്ലം പള്ളി, സംഗീതം: ദീപക്​ദേവ്​, ഗാനരചന: റഫീഖ്​ അഹമ്മദ്​, ഹരിനാരായണൻ, സ​ന്തോഷ്​ വർമ, സംഘട്ടനം: ​െശൽവ, അനൽ അരശ്​, മാഫിയശശി, ആർട്ട്​: ഗിരീഷ്​ മേനോൻ, എഡിറ്റിങ്​: ജോൺ കുട്ടി, ​കോസ്​റ്റ്യ​ൂം: പ്രവീൺ വർമ, മെയ്​ക്കപ്പ്​: ജിത്തു പയ്യന്നൂർ, ​​പ്രൊഡക്​ഷൻ കൺട്രോളർ: ഡിക്​സൺ പൊരുത്താസ്​, വിതരണം: യു.കെ. സ്​റ്റുഡിയോ. കോളജ്​സ്​ സ്​റ്റിൽസ്​: സെനറ്റ്​ സേവ്യർ
 

Tags:    
News Summary - Mammootty master piece calicut second schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.